തിരുമാറാടിയിൽ വിവിധ പദ്ധതികൾക്ക്​ 6.36 കോടി -അനൂപ്​ ജേക്കബ്​

EM 1 കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ഇടപ്ര ഭഗവതി ക്ഷേത്രത്തിൻെറ നിർമാണം, പാമ്പാക്കുട പഞ്ചായത്തിലെ എറാട്ടുകുളത്തിൻെറ നവീകരണം, ഒലിയപ്പുറം സൗത്ത് ആൻഡ് നോർത്ത് തിരുനിലം, മണ്ണത്തൂർ, ഈസ്റ്റ്, എന്നീ പ്രവർത്തികൾക്ക് നബാർഡ് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഒലിയപ്പുറം സൗത്ത്, നോർത്ത്, തിരുനിലം, മണ്ണത്തൂർ ഈസ്റ്റ്, തിരുമാറാടി എന്നീ പാടശേഖരങ്ങളുടെ തോട് ആഴം കൂട്ടി ബണ്ട് കെട്ടാനും ലീഡിങ് ചാനലിൻെറ നിർമാണത്തിനും പാടശേഖരങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും 6.36 കോടി രൂപ ഉൾകൊള്ളിക്കും. മുൻഗണനാക്രമത്തിൽ മറ്റ് പ്രവർത്തികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.