പാസ്പോർട്ട് എടുക്കാൻ വരുന്നവരെ സ്വകാര്യ കമ്പനിയുടെ കവർ എടുക്കാൻ നിർബന്ധിക്കുന്നതായി ആക്ഷേപം

ആലുവ: പാസ്പോർട്ട് എടുക്കാൻ വരുന്നവരെ സ്വകാര്യ കമ്പനിയുടെ പാസ്പോർട്ട് കവർ എടുക്കാൻ നിർബന്ധിക്കുന്നതായി ആക്ഷേപം. ആലുവ പാസ്പോർട്ട് സേവ കേന്ദ്രത്തിലാണ് ആക്ഷേപമുയരുന്നത്. ആവശ്യമുള്ളവർക്ക് മാത്രം പാസ്പോർട്ട് കവർ ലഭിക്കുമെന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ഓഫിസ് ജീവനക്കാർ രേഖകൾ പരിശോധിക്കുന്ന സമയത്ത് കവർ വാങ്ങാൻ നിർബന്ധിക്കുകയാണേത്ര. ഇതിനു കൂടിയ തുകയാണ് ഈടാക്കുന്നത്. കുറഞ്ഞ വിലയുള്ള കവറുകളാണ് പാസ്പോർട്ട് അപേക്ഷകരിൽ അടിച്ചേൽപിക്കുന്നത്. പാസ്പോർട്ട് ലഭിക്കാൻ താമസമുണ്ടാകുമോ, മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പാസ്പോർട്ട് ലഭിക്കാൻ തടസ്സമുണ്ടാകുമോ തുടങ്ങിയ ആശങ്കയിൽ അപേക്ഷകർ വാങ്ങാൻ നിർബന്ധിതരാകുകയാണ്. പാസ്പോർട്ട് എടുക്കാൻ 1500 രൂപ മാത്രം അടച്ചാൽ മതി. കവറിനും ഓൺലൈനായി ഇൻറർനെറ്റ് കഫേകളിലെ ചാർജുംകൂടി വരുമ്പോൾ അപേക്ഷകന് 3000 രൂപയോളമാണ് ചെലവാകുന്നത്. ഹജ്ജ്, ഉംറ തീർഥാടകരടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. ടാറ്റ ഇൻറർനാഷനൽ, െലതർ ആൻഡ് ലെതർ പ്രോഡക്ട്സ് ബിസിനസ്, ചെന്നൈ വിലാസത്തിൽനിന്നാണ് അപേക്ഷകന് കവർ അയച്ച് കൊടുക്കുന്നത്. ea55 passport cover പാസ്പോർട്ട് കവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.