ജില്ല ആശുപത്രിയിലെ ഒഴിവുകൾ: ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും -മന്ത്രി

ആലുവ: ജില്ല ആശുപത്രിയിലെ ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബാണ് വിവരം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. ജീവനക്കാരുടെ കുറവ് കാരണം ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വിവിധ ചികിത്സ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. പലവട്ടം വിവിധ സംഘടനകൾ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മന്ത്രിയെ നേരിൽ വിവരമറിയിച്ചത്. ടെക്നീഷൻമാർ, നഴ്സ്, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളാണ് നിലവിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.