പമ്പ സ്​പെഷൽ സർവിസിന്​ ബസുകളില്ല; തീർഥാടകർ ദുരിതത്തിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവ് ശബരിമല തീർഥാടകരെ വലക്കുന്നു. ദീർഘദൂര ട്രെയിനുകളിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തർക്കാണ് ബസുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത്. ചിലപ്പോൾ ഇത് ഒന്നും രണ്ടും മണിക്കൂർവരെയാകും. ശബരിമല സ്പെഷൽ സർവിസിനായി കോട്ടയം ഡിപ്പോക്ക് 35ഉം എരുമേലി ഡിപ്പോക്ക് പത്തും ബസുകൾ അനുവദിച്ചെങ്കിലും ഒരുദീർഘദൂര ട്രെയിനിൽ എത്തുന്നവരെപ്പോലും ഉൾക്കൊള്ളാൻ ഈ ബസുകൾ തികയില്ല. സ്െപഷൽ ട്രെയിൻകൂടി എത്തിയാൽ കാര്യങ്ങൾ കുഴഞ്ഞുമറിയും. തീർഥാടകരുടെ പ്രതിഷേധം ജീവനക്കാർക്കും ഭീഷണിയാണ്. കോട്ടയത്തുനിന്ന് പമ്പയിൽ എത്താൻ നാലുമണിക്കൂർ എടുക്കും. ഗതാഗതക്കുരുക്കിൽെപട്ടാൽ വീണ്ടും വൈകും. ഇതിനനുസരിച്ച് ബസുകൾ വേണമെന്ന് ആവശ്യമുന്നയിെച്ചങ്കിലും പുതിയ ബസുകൾ ഇല്ലാത്തതിനാൽ വ്യക്തമായ മറുപടി ചീഫ് ഓഫിസിൽനിന്ന് ലഭിച്ചിട്ടില്ല. എരുമേലി ഡിപ്പോക്ക് അനുവദിച്ച ബസുകൾ എരുമേലിയിൽനിന്ന് പമ്പ സർവിസ് നടത്തുന്നതിനാൽ കോട്ടയത്തുനിന്നുള്ളവർക്ക് പ്രയോജനപ്പെടുന്നില്ല. ഫലത്തിൽ മുഴുവൻ ബസുകളും പമ്പക്ക് പോയാൽ പിന്നെ കോട്ടയത്തെത്തുന്നവർ ദുരിതത്തിലാകും. തീർഥാടകരുടെ പ്രതിഷേധം തണുപ്പിക്കാൻ റൂട്ടിലോടുന്ന ഓർഡിനറി ബസുകളും കോട്ടയം ഡിപ്പോയിൽ എത്തുന്ന മറ്റ് ഡിപ്പോകളിലെ ബസുകളും പിടിച്ചെടുത്ത് എരുമേലി സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ഇൗബസുകളിൽ എരുമേലിയിൽ എത്തുന്നവർ അവിടെ നിന്ന് പമ്പ ബസ് കിട്ടാതെ ദുരിതപ്പെടുന്നതും പതിവ് കാഴ്ച. മണ്ഡലകാലം ആരംഭിച്ചപ്പോൾ കോട്ടയത്തിന് 25 ബസുകളാണ് നൽകിയത്. പിന്നീട് പെത്തണ്ണംകൂടി നൽകി. യുവതി പ്രവേശന വിഷയം മൂലം കഴിഞ്ഞവർഷം തിരക്ക് ഉണ്ടായിരുന്നില്ല. ഇത്തവണ നടതുറന്നതുമുതൽ തീർഥാടകരുടെ ഒഴുക്കാണ്. ഇതിൽ 80 ശതമാനവും ഇതര സംസ്ഥാനക്കാരും. കോട്ടയംവഴി പോകാത്തവർ ചെങ്ങന്നൂരാണ് ട്രെയിൻ ഇറങ്ങുക. അവിടെയും സ്ഥിതി ദയനീയമാണ്. പമ്പ സർവിസിന് തയാറാക്കിയ 250-300 ബസുകളിൽ കുറെയെണ്ണം എറണാകുളം റെയിൽവേസ്റ്റേഷനിൽനിന്ന് സർവിസ് നടത്തുന്നുണ്ട്. തിരക്ക് വർധിച്ചാൽ അവിടെയും ബസുകളില്ലാത്ത സ്ഥിയാണ്. തൃശൂർ-ഗുരുവായൂർ ഡിപ്പോകളിൽനിന്ന് സ്പെഷൽ സർവിസ് ഉണ്ടെങ്കിലും നിറയെ യാത്രക്കാരുമായാണ് സർവിസ്. ഇത്തവണ ബസുകളില്ലാത്തതിനാൽ ബൾക്ക് ബുക്കിങ്ങും നടത്തുന്നില്ല. സ്വകാര്യ ടൂറിസ്റ്റ് ബസുകളെയും ടെേമ്പാ ട്രാവലറുകളെയുമാണ് തീർഥാടകർ ആശ്രയിക്കുന്നത്. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്ക് ശബരിമല സ്പെഷൽ സർവിസ് ആശ്വാസകരമാകുമെന്നിരിക്കെയാണ് ബസുകൾപോലും ആവശ്യത്തിനു നൽകാത്തത്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.