സർക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധി; സപ്ലൈകോ പ്രവർത്തനം അവതാളത്തിൽ​

സർക്കാറിൻെറ സാമ്പത്തിക പ്രതിസന്ധി; സപ്ലൈകോ പ്രവർത്തനം അവതാളത്തിൽ കോട്ടയം: സർക്കാറിൻെറ ഗുരുതര സാമ്പത്തിക പ്രതിസന്ധി സിവിൽ സപ്ലൈസ് കോർപറേഷൻെറ പ്രവർത്തനെത്തയും അവതാളത്തിലാക്കുന്നു. സർക്കാർ അവഗണനമൂലം കോടികളുടെ ബാധ്യതയിൽ വലയുകയാണ് കോർപറേഷൻ. കഴിഞ്ഞ ഓണക്കാലത്ത് അടക്കം വിലക്കയറ്റം പിടിച്ചുനിർത്താൻ കാര്യമായി ഇടപെട്ട കോർപറേഷന് സബ്സിഡി ഇനത്തിൽ മാത്രം സർക്കാർ നൽകാനുള്ളത് 600 കോടിേയാളം രൂപയാണ്. സർക്കാർ സഹായം ഭാഗികമായതോടെ ഇപ്പോൾ പൊതുവിപണിയിൽ ഇടപെടാനാവാത്ത അവസ്ഥയിലാണ് കോർപറേഷൻ. സവാളക്കും ചെറിയ ഉള്ളിക്കും വിലകുതിച്ചിട്ടും ഇടപെടാനാവാത്ത അവസ്ഥയിലാണ് സപ്ലൈകോ. സപ്ലൈകോ ഒൗട്ട്ലെറ്റുകളും സൂപ്പർ മാർക്കറ്റുകളും അടച്ചുപൂട്ടലിൻെറ വക്കിലാണ്. അവശ്യസാധനങ്ങളൊന്നും ഇല്ലാതായതോടെ സപ്ലൈകോയെ ജനങ്ങളും കൈവിടുകയാണ്. മുമ്പ് വിലക്കയറ്റം മുന്നിൽ കണ്ട് അവശ്യസാധനങ്ങൾ മൊത്തമായി വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ, മാസങ്ങളായി പർച്ചേസ് കാര്യമായി നടത്തുന്നില്ലെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു. ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്തിരുന്ന ചെറുകിട ഉൽപാദകരും സൈപ്ലകോയെ കൈവിട്ടു. സാധനങ്ങൾ നൽകിയ വകയിൽ 300 കോടിയിലധികം രൂപയാണ് സപ്ലൈകോ നൽകാനുള്ളത്. കുടിശ്ശിക ആവശ്യപ്പെട്ട് ഇവർ സപ്ലൈകോ അധികൃതരെയും വകുപ്പ് മന്ത്രിയെയും സമീപിച്ചെങ്കിലും അവരും കൈമലർത്തി. കുടിശ്ശിക കുമിഞ്ഞതോടെ സാധനങ്ങൾ എത്തിച്ചിരുന്ന ഇടനിലക്കാരും പിടിച്ചുനിൽക്കാനാവാതെ നെട്ടോട്ടത്തിലാണ്. ഇവർക്ക് നൽകാനുള്ള കോടികളുടെ കുടിശ്ശിക സംബന്ധിച്ച് ധനവകുപ്പും സപ്ലൈകോയും മൗനംപാലിക്കുകയുമാണ്. 1600ൽഅധികം ചെറുകിട വിതരണക്കാർ സംസ്ഥാനത്തുണ്ട്. മാസങ്ങളായി ഒരുരൂപ പോലും ഇവര്‍ക്ക് സപ്ലൈകോയില്‍നിന്ന് ലഭിച്ചിട്ടില്ല. ധനവകുപ്പും സപ്ലൈകോയെ ഉേപക്ഷിച്ച നിലയിലാണ്. ക്രിസ്മസ് ആേഘാഷം തുടങ്ങിയിട്ടും വിപണിയിൽ ഇടപെടാൻ സൈപ്ലകോക്ക് കഴിഞ്ഞിട്ടില്ല. ഇത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കാര്യമായി ഇടപെടുന്നിെല്ലന്ന് സപ്ലൈകോ ഉന്നതവക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. സി.എ.എം കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.