അന്താരാഷ്​ട്ര ബോട്ട് ഷോ രണ്ടാം പതിപ്പ് തുടങ്ങി

കൊച്ചി: ജലഗതാഗത, വാട്ടര്‍സ്‌പോര്‍ട്‌സ് മേഖലകളിലെ മുഴുവന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും അണിനിരത്തിക്കൊണ്ടുള്ള കൊച്ചിന്‍ ഇൻറര്‍നാഷനല്‍ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന് വില്ലിംഗ്ടണ്‍ ഐലൻറിലെ സാമുദ്രിക കൺവെന്‍ഷന്‍ സൻെററില്‍ തുടക്കമായി. സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്ലാഗ് ഓഫിസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ എ. കെ. ചാവ്‌ല ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ട് സമാപിക്കും. ദക്ഷിണ നാവിക കമാന്‍ഡ്, കേന്ദ്ര സര്‍ക്കാറിന് കീഴിലെ എം.എസ്.എം.ഇ വകുപ്പ്, ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടക്കുന്ന ബോട്ട് ഷോയുടെ ഭാഗമായി കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലിയും അരങ്ങേറി. നേവിയുടെയും സ്വകാര്യ സംരംഭകരുടേയും ഉടമസ്ഥതയിലുള്ള പന്ത്രണ്ട് സ്പീഡ് ബോട്ടുകള്‍ പങ്കെടുത്തു. പ്രമുഖ ആഗോള യാട്ട് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍മാര്‍, തദ്ദേശീയ ബോട്ട് നിര്‍മാതാക്കള്‍, മറീനകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ച് സ്ഥാപനങ്ങള്‍ ബോട്ട് ഷോയില്‍ അണിനിരക്കുന്നുണ്ട്. ട്രെയിലര്‍ ബോട്ടുകള്‍, സ്‌പോര്‍ട്‌സ് ബോട്ടുകള്‍, വാട്ടര്‍സ്‌കീയിംഗ്, വേക്‌ബോര്‍ഡിങ്, കയാകിങ്, സ്കൂബ ഡൈവിങ്, നോര്‍വേയില്‍നിന്നുള്ള ചൂണ്ടക്കൊളുത്തുകള്‍ ഉള്‍പ്പെടെയുള്ള ഫിഷിങ് ഉപകരണങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.