മെട്രോ സ്​റ്റേഷൻ കെട്ടിടത്തിൽ ആൽമരം

ആലുവ: കൊച്ചി മെട്രോ ട്രെയിൻ സർവിസ് ആരംഭിക്കുന്ന ആലുവ സ്റ്റേഷൻ കെട്ടിടത്തിൽ ആൽമരം സ്ഥാനം പിടിച്ചു. സാധാരണയായി സർക്കാർ സ്ഥാപനങ്ങളിലും കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിലും പതിവ് കാഴ്ചയായ ആൽമരം ലോകനിലവാരമുള്ള മെട്രോ സ്റ്റേഷനിൽ കാണുന്നത് യാത്രക്കാർക്കും കൗതുകമായി. ആലുവ മെട്രോ സ്റ്റേഷൻെറ പടിഞ്ഞാറ് ഭാഗത്തായാണ് ആൽമരം മുളച്ചത്. ഇതിനോടൊപ്പം കാട്ടുചെടികളും വലുതാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.