ചെട്ടികാട് ആശുപത്രി മാതൃക താലൂക്ക് ആശുപത്രിയാക്കും -മന്ത്രി തോമസ് ഐസക്

മാരാരിക്കുളം: 101 കോടി ചെലവഴിച്ച് ചെട്ടികാട് ആശുപത്രിയെ സ്പെഷാലിറ്റി സൗകര്യങ്ങളോട് കൂടിയ മാതൃക താലൂക്ക് ആശുപത ്രിയാക്കുമെന്നും ജനുവരി ആദ്യവാരം അഞ്ചു നിലകളോട് കൂടിയ പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നടക്കുമെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ആശുപത്രിയോട് ചേർന്ന് 2.75 ഏക്കർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രദേശവാസിയായ ബൈജു വലിയവീടിൻെറ പക്കൽനിന്ന് ഭൂമിയുടെ ആധാരം ഏറ്റുവാങ്ങി ചെക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ഇന്ദിര തിലകൻ, കവിത ഹരിദാസ്, കെ.ടി. മാത്യു, ജയൻ തോമസ്, പി.ജി. രാധാകൃഷ്ണൻ, സി.എ. ലിയോൺ, ഡോ. സുലേഖ റാണി എന്നിവർ സംസാരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽ കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് എൻ.പി. സ്നേഹജൻ നന്ദിയും പറഞ്ഞു. വഴിയോര കച്ചവടക്കാരെ നീക്കിയതിൽ വിവേചനം -ജെ.എസ്.എസ് അരൂർ: ദേശീയപാതയോരത്തെ വഴിയോര കച്ചവടക്കാരെ നീക്കിയതിൽ ദേശീയപാത അതോറിറ്റി, റവന്യൂ, പൊലീസ് അധികാരികൾ വിവേചനം കാട്ടുകയാണെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ട്രേഡ് യൂനിയനുകളുടെ ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നീക്കാൻ അധികാരികൾ മടിക്കുകയാണ്. മണ്ഡലം പ്രസിഡൻറ് വി.കെ. ‌അംബർഷൻ അധ്യക്ഷത വഹിച്ചു. യു.കെ. കൃഷ്ണൻ, റെജി റാഫേൽ, മുഹമ്മദ് കണിശേരി, ബാബു സി. ചേരുങ്കൽ, പി. വിദ്യാധരൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കാട്ടൂർ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അങ്കണം: സ്കൂൾ ശതാബ്ദിയാഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗം - 2.00 തുമ്പോളി സൻെറ് തോമസ് ദൈവാലയം: ദർശന തിരുനാൾ. ദിവ്യബലി -വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.