മൂല്യങ്ങൾ ഉയർത്തി മാത്രമേ മുഹമ്മദ് നബിയെ മാതൃകയാക്കാനാകു -അബ്​ദുൽ ഹക്കീം നദ്​വി

കായംകുളം: ജീവിതത്തിൽ മാനവിക, ധാർമിക മൂല്യങ്ങൾ ഉയർത്തി മാത്രമേ മുഹമ്മദ് നബിയെ മാതൃകയാക്കാൻ കഴിയൂവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ്വി. കുറ്റിത്തെരുവിൽ സംഘടിപ്പിച്ച 'മാതൃകയാണ് തിരുനബി' കാമ്പയിനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുൻ മുഫത്തിഷ് എം. അബ്ദുൽ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫിത്റ ഇസ്ലാമിക് അക്കാദമി ട്യൂട്ടർ ബിലാൽ മൗലവി, മനുഷ്യാവകാശ പ്രവർത്തകൻ ആർ. മനോഹരൻ, ചേരാവള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി നുജുമുദീൻ ആലുംമുട്ടിൽ, ഒ. അബൂബക്കർ, കെ.ജെ. സലിം എന്നിവർ സംസാരിച്ചു. പ്രളയ ദുരിതാശ്വാസ നിധിയിൽനിന്ന് പീപ്പിൾസ് ഫൗണ്ടേഷൻ നാല് കുടുംബങ്ങൾക്ക് അനുവദിച്ച തൊഴിൽ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. ഏരിയ സെക്രട്ടറി എ. നാസർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ഒ. അബ്ദുല്ലാക്കുട്ടി സമാപനം നിർവഹിച്ചു. സൗജന്യ ന്യൂറോ മെഡിക്കല്‍ ക്യാമ്പ് കായംകുളം: 'യുവത്വം നിലപാട് പറയുന്നു' പ്രമേയത്തിൽ 2020 ജനുവരി 19ന് നടക്കുന്ന എസ്.വൈ.എസ് ആലപ്പുഴ ജില്ല സമ്മേളനത്തിൻെറ ഭാഗമായി 24ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിന് സമീപമുള്ള തയ്യില്‍ ബില്‍ഡിങ്ങില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. നഗരസഭ ചെയര്‍മാന്‍ എന്‍. ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. ശ്വാസകോശ പരിശോധന സൗജന്യമായി ചെയ്യും. രജിസ്ട്രേഷന്: 9446117949, 9946978313, 8891108108, 9947113367
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.