ആധുനിക സൗകര്യങ്ങളുമായി ജനറല്‍ ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ പുതുക്കിയ ഹൃദ്രോഗവിഭാഗം അത്യാധുനിക സംവിധാനത്തോടെ ഉടന്‍ പ്രവര്‍ത്തനസജ്ജമ ാകും. പുതുതായി തുടങ്ങുന്ന കാര്‍ഡിയാക് കെയര്‍ യൂനിറ്റില്‍ (സി.സി.യു) അഞ്ച് ബെഡുകള്‍, ഐ.സി.യു സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഹൃദ്രോഗവിഭാഗം ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും ഒരു ടെക്നീഷ്യനുമടങ്ങുന്ന സംഘമാണ് കാര്‍ഡിയാക് കെയര്‍ യൂനിറ്റിലുള്ളത്. ഹൃദ്രോഗ നിര്‍ണയത്തിനായുള്ള കാത്ത്ലാബ് സൗകര്യം 10 മാസമായി ഇവിടെ ലഭ്യമാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിക്കൊടുത്ത കാസ്പ് (സി.എ.എസ്.പി) ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഹൃദ്രോഗ ചികിത്സ സൗജന്യമാണ്. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആൻജിയോഗ്രാമിന് 5,000 രൂപയും ആൻജിയോപ്ലാസ്റ്റി സ്റ്റൻെറിങ്ങിന് 65,000 രൂപയും മാത്രമാണ് ചികിത്സതുക. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കാത്ത്‌ലാബില്‍ ഒ.പി സൗകര്യമുണ്ട്. ബുധന്‍, ശനി ദിവസങ്ങളില്‍ എക്കോ ചികിത്സയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യങ്ങളുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ദിവസവും ഒ.പി, എക്കോ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകള്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ടില്‍നിന്ന് എട്ടുകോടി വീതംമുടക്കി പത്തു ജില്ലകളിലായി കാത്ത് ലാബുകള്‍ നിര്‍മിച്ചതില്‍ ആദ്യത്തേതാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.