ആനക്കൊമ്പ്​ കേസ്​ ഒരു മാസത്തിന്​ ശേഷം പരിഗണിക്കും

കൊച്ചി: നടൻ മോഹൻലാലിൻെറ വസതിയിൽനിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയ വ നം വകുപ്പ് നടപടിക്കെതിരായ ഹരജി ഹൈകോടതി ഒരു മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. കേസിലെ എതിർകക്ഷിയും ആനക്കൊമ്പ് നൽകിയ കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്ണകുമാര്‍ മരണപ്പെട്ട വിവരം മോഹൻലാലിൻെറ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. കൃഷ്ണകുമാറിൻെറ േപര് എതിർകക്ഷി സ്ഥാനത്തുനിന്ന് ഒഴിവാക്കൽ ഉൾപ്പെടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് കോടതി സമയം അനുവദിച്ചത്. ഡിസംബർ ആറിന് ഹാജരാകാൻ പ്രതികൾക്ക് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജമേഷ് മാത്യു നൽകിയ ഹരജിയും ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് അനുമതി നൽകിയതിനെതിരെ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ. എ. പൗലോസ് നൽകിയ മറ്റൊരു ഹരജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.