നബിദിനം ആഘോഷിച്ചു

ചെങ്ങമനാട്: നാടെങ്ങും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദ്റസ വിദ്യാര്‍ഥികളുടെ വിജ്ഞാന കലാ മത്സരങ്ങള് ‍, നബിദിന സന്ദേശം, സെമിനാര്‍, മൗലിദ് പാരായണം, ഘോഷയാത്ര, ഭക്ഷണ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. ചെങ്ങമനാട് പനയക്കടവ് നൂറുല്‍ ഇസ്ലാം മദ്റസ സംഘടിപ്പിച്ച റാലിക്ക് മഹല്ല് ചീഫ് ഇമാം വെങ്ങോല അബ്ദുസ്സലാം ബാഖവി, മഹല്ല് പ്രസിഡൻറ് കെ.എ. ബഷീര്‍, മദ്റസ സീനിയര്‍ അധ്യാപകന്‍ സിറാജുദ്ദീന്‍ റഹ്മാനി, മഹല്ല് സെക്രട്ടറി കെ.എം.അബ്ദുൽ റഷീദ്, കമ്മിറ്റിയംഗങ്ങളായ കെ.എ. സലിം, പി.കെ. അലിയാര്‍, കെ.എസ്. അസീസ്, പി.എം. നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയില്‍ മഹല്ല് ചീഫ് ഇമാം ഇസ്മായില്‍ ഹസനി, ജസീര്‍ ദാരിമി, നവാസ് മൗലവി, ഹബീബ് മൗലവി, അബ്ദുൽ സലാം മൗലവി, ബഷീര്‍ മൗലവി, വഹാബ് മൗലവി, മഹല്ല് പ്രസിഡൻറ് പി.ബി.സുനീര്‍, സെക്രട്ടറി കെ.എച്ച്.സുബൈര്‍, ട്രഷറര്‍ ഖാലിദ് മുളങ്ങത്ത്, വാര്‍ഡ് മെംബര്‍ കെ.എം.അബ്ദുല്‍ഖാദര്‍, ഷിജു പടമിറ്റത്ത്, മുഹാദ് കുന്നത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നുകര ചാലാക്ക ജുമാമസ്ജിദില്‍ നടന്ന നബിദിന ഘോഷയാത്രക്ക് ഇമാം സിറാജുദ്ദീന്‍ അഹ്സനി മത്തേല, മഹല്ല് പ്രസിഡൻറ് പി.എസ്.എഫ് തങ്ങള്‍, സെക്രട്ടറി യൂസഫ് അറക്കല്‍, വി.എ.ജബ്ബാര്‍, ജലീല്‍, അനൂബ്, അബൂബക്കര്‍, ഇസ്മായില്‍, ഷംസുദ്ദീന്‍, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.