വൈപ്പിൻ ഉപജില്ല കായികമേള: നായരമ്പലം ബി.വി.എച്ച്.എസ്.എസ് കിരീടം നിലനിർത്തി

വൈപ്പിൻ: എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ സമാപിച്ച വൈപ്പിൻ ഉപജില്ല കായികമേളയിൽ നായരമ്പലം ബി.വി.എച്ച്. എസ്.എസ് 187 പോയൻറ് നേടി കിരീടം നിലനിർത്തി. 150 പോയേൻറാടെ ചെറായി എസ്.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത് എത്തി. ജൂനിയർ വിഭാഗത്തിൽ ആൻറണി വർഗീസ്, കൃഷ്ണജ പി.യു, സോന സൈമൺ എന്നിവരും സീനിയർ വിഭാഗത്തിൽ അഭിരാം എൻ.പി യും മേളയിലെ വ്യക്തിഗത ചാമ്പ്യൻമാരായി. സ്‌കൂളിന് ചാമ്പ്യൻഷിപ് നേടിക്കൊടുത്ത കായികതാരങ്ങളെയും കായിക അധ്യാപകൻ കെ.എ. സാദിഖിനെയും സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്‌കൂൾ മാനേജർ എൻ.എ. വേണുഗോപാൽ, പി.ടി.എ പ്രസിഡൻറ് പി.കെ. രാജീവ്, പ്രിൻസിപ്പൽ മിനി.പി, ഹെഡ്മിസ്ട്രസ് എം.കെ. ഗിരിജ എന്നിവർ സംസാരിച്ചു. യുവാവ് ചികിത്സാസഹായം തേടുന്നു ഞാറക്കൽ: സഹോദരനഗറിൽ തോട്ടത്താൻ ഭരതൻെറ മകൻ മിഥുൻ (24) ചികിത്സാ സഹായം തേടുന്നു. അഞ്ചുവർഷമായി ചികിത്സ തുടരുന്ന മിഥുൻ ഒന്നരമാസമായി ലിസി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനകം രണ്ട് ശസ്ത്രക്രിയ നടത്തിയ മിഥുന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് ഭരതനും കുടുംബവും ഇതിനാവശ്യമായ തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഞാറയ്ക്കൽ ജോർജ് ചെയർമാനും പി.ജി. മണിലാൽ കൺവീനറുമായി ചികിത്സ സഹായനിധി രൂപവത്കരിച്ചു. എസ്.ബി.ഐ ഞാറയ്ക്കൽ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. നമ്പർ: 34663833538. ഐ.എഫ്.എസ് കോഡ് SBIN0016860.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.