ഗതാഗതത്തിന് തടസ്സമായി ടാർ മിക്സിങ് യന്ത്രങ്ങൾ

ആലങ്ങാട്: കല്ലുപാലം റോഡിൽ ടാർ മിക്സിങ് യന്ത്രങ്ങൾ ഗതാഗതത്തിന് തടസ്സമാകുന്നു. വാഹനങ്ങൾ ഇരുദിശയിൽനിന്ന് വരുമ് പോഴാണ് ഗതാഗത തടസ്സമുണ്ടാകുന്നത്. പലപ്പോഴും ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു. കഴിഞ്ഞദിവസം രാത്രി സൈക്കിൾ യാത്രക്കാരനായ കല്ലുപാലം കന്നേത്ര വീട്ടിൽ രാജേഷിന് (45) അപകടംപറ്റി. അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യാത്രക്കാരൻ ഗുരുതര പരിക്കുകളോടെ ആലുവ കരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലാണ്. ടാർ മിക്സിങ് യന്ത്രങ്ങൾ റോഡിൽനിന്ന് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് മാസങ്ങൾക്കുമുമ്പ് ആലുവ വെസ്റ്റ് പൊലീസിനോട് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ, നടപടി ഉണ്ടായില്ല. ആലങ്ങാട് മാർക്കറ്റിൽ പൊതുശൗചാലയം നിർമിച്ചു ആലങ്ങാട്: ആലങ്ങാട് മാർക്കറ്റിൽ പഞ്ചായത്ത് പൊതുശൗചാലയം നിർമിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും സൗകര്യമുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു, പഞ്ചായത്ത് അംഗം എൽസി ജേക്കബ്, ജൂഡോ പീറ്റർ എന്നിവർ സംസാരിച്ചു. പൊതുശ്മശാനം ജനകീയ ഉദ്ഘാടനം നടത്തി കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ജനകീയ ഉദ്ഘാടനം നടത്തി. അഞ്ചുവർഷം മുമ്പ് യു.ഡി.എഫ് സർക്കാറിൻെറ കാലത്താണ് ശ്മശാനത്തിന് ഭൂമി അനുവദിച്ച് പ്രാരംഭജോലി തുടങ്ങിയത്. നാലുവർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതിക്ക് പൊതുശ്മശാനം തുറന്നുകൊടുക്കാൻ സാധിച്ചില്ല. പണി പൂർത്തീകരിച്ചിട്ട് ഒരുവർഷമായി. ഉദ്ഘാടനത്തിന് മന്ത്രിമാരെ കാത്തിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ കോലം ഉണ്ടാക്കി അതുകൊണ്ട് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹൈദ്രോസ്, സുബൈർ, ജിൻഷാദ്, ശ്രീരാജ് സിജോ, ആകാശ്, ശബാബ്, സിംജോ, മനൂബ്, അജ്മൽ ഹുസൈൻ, ഫസിൽ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.