ലക്ഷങ്ങളുടെ നികുതി നഷ്​ടം; നട​​െൻറ കാറിന് രജിസ്ട്രേഷൻ നിഷേധിച്ചു

ലക്ഷങ്ങളുടെ നികുതി നഷ്ടം; നടൻെറ കാറിന് രജിസ്ട്രേഷൻ നിഷേധിച്ചു കാക്കനാട്: സെലിബ്രിറ്റി ഡിസ്കൗണ്ട് ലഭിച്ച പുതി യ കാറിന് നികുതിയിനത്തിൽ കുറവുണ്ടായെന്ന് കാണിച്ച് രജിസ്ട്രേഷൻ നിഷേധിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം ആർ.ടി ഓഫിസിലാണ് സംഭവം. ഒരു മലയാളി നടൻ വാങ്ങിയ കാറിൻെറ താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷയാണ് ആർ.ടി.ഒ മടക്കി അയച്ചത്. വിതരണക്കാർ താരത്തിന് നൽകിയ പ്രത്യേക ഡിസ്കൗണ്ടിനെത്തുടർന്ന് നികുതിയിനത്തിൽ ലക്ഷങ്ങളുടെ കുറവ് വരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. നടൻ വാങ്ങിയ ബി.എം.ഡബ്ല്യു 7 സീരീസിൽപെട്ട കാറിൻെറ വില 1.64 കോടിയായിരുന്നു. എന്നാൽ, താരത്തിന് പ്രത്യേക പരിഗണന നൽകി വിതരണക്കാർ 30 ലക്ഷം ഡിസ്കൗണ്ട് അനുവദിച്ചു. 1.34 കോടിക്ക് കാർ വിറ്റതിലൂടെ 21 ശതമാനം നികുതിയും ജി.എസ്.ടിയുമടക്കം 9.54 ലക്ഷം രൂപ സർക്കാറിന് നഷ്ടമുണ്ടായി. താൽക്കാലിക രജിസ്ട്രേഷന് അപേക്ഷിച്ചപ്പോൾ ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുകയാണ് വിതരണക്കാർ വിലയായി രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ സംഭവം ആർ.ടി.ഒയെ അറിയിച്ചതിനെത്തുടർന്നാണ് പേപ്പറുകൾ തിരിച്ചയച്ചത്. വിതരണക്കമ്പനി നൽകുന്ന പ്രത്യേക ഡിസ്കൗണ്ടുകൾ വാഹന നികുതിയെ ബാധിക്കില്ല എന്നാണ് ചട്ടം. വിതരണത്തിനെത്തിക്കുമ്പോൾ നിർമാതാക്കൾ വാഹനത്തിനിടുന്ന വിലയാണ് ഇതിന് പരിഗണിക്കുന്നത്. ബാക്കി നികുതികൂടി അടച്ചാേല രജിസ്ട്രേഷൻ അനുവദിക്കാൻ കഴിയൂ എന്ന് ആർ.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.