34 കുടുംബങ്ങൾ ക്യാമ്പിൽ തന്നെ

വൈപ്പിൻ: ശക്തമായ മഴയിലും കടൽക്ഷോഭത്തിലും തുറന്ന നായരമ്പലം ദേവി വിലാസം സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെ 34 കുട ുംബങ്ങൾ ക്യാമ്പിൽ തുടരുന്നു. വെള്ളക്കയറ്റത്തിന് ശാശ്വത പരിഹാരം ഉറപ്പ് നൽകാതെ ക്യാമ്പ് വിട്ട് പോകില്ലെന്നാണ് ഇവരുടെ നിലപാട്. ഭൂരിഭാഗം കുടുംബങ്ങളും ബാനർജി തോടിന് പരിസരങ്ങളിലുള്ളവരാണ് . എല്ലാക്കാലത്തും ഇവർക്ക് കനത്ത വെള്ളക്കെട്ടാണ്. ഇതിനിടെ കടൽ കയറുമ്പോഴും മഴ ശക്തമാകുമ്പോഴും വീടുവിട്ട് ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ഇവരുടെ കൂട്ടത്തിൽ കടപ്പുറം വാർഡിലെ അംഗം അനിൽ കുമാറും കുടുംബവും ഉൾപ്പെടും. നായരമ്പലം പഞ്ചായത്തിലെ മറ്റൊരു ക്യാമ്പ് പ്രവർത്തിച്ചിരുന്ന ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായിരുന്നവർ ഇന്നലെ വീടുകളിലേക്ക് തിരിച്ചുപോയി. ഇതോടെ മഴവെള്ളക്കെടുതിയിൽ വൈപ്പിൻ കരയിൽ ഞാറക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലായി ആരംഭിച്ച അഞ്ച് ക്യാമ്പുകളിൽ നായരമ്പലം ദേവി വിലാസം സ്കൂളിൽ മാത്രമാണ് ക്യാമ്പ് ശേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.