കലാലയ രാഷ്​ട്രീയം വേണം -ബെന്നി ബഹനാൻ എം.പി

ആലുവ: രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ വിഘടന ശക്തികളെ നിലക്കുനിർത്താനും രാജ്യത്തിൻെറ ഐക്യം കാത്തുസംരക്ഷിക്കാനും കലാലയങ്ങളിൽ രാഷ്ട്രീയപ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എം.പി. ഇന്ത്യൻ സോളിഡാരിറ്റി കമ്മിറ്റി സംസ്ഥാനതല യുവജന പരിശീലന പരിപാടി ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മേയർ കെ.ജെ. സോഹൻ അധ്യക്ഷത വഹിച്ചു. സാജിത അബ്ബാസ്, സണ്ണി തോമസ്, അഗസ്റ്റിൻ കോലഞ്ചേരി, അലക്സ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി വി.ജെ. ജോസി സ്വാഗതം പറഞ്ഞു. ഡോ. എബ്രഹാം പി. മാത്യു, ബൻെറിലി താടിക്കാരൻ, ഫാ. ഡോ. പ്രശാന്ത് പാലക്കപ്പള്ളി, ടി.എം. ജോസഫ്, നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, സലീം മടവൂർ, അഡ്വ. ഡി.ബി. ബിനു, പ്രഫ. കുസുമം ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.