ജാതി-മത രാഷ്​ട്രീയത്തിന്​ കേരളത്തെ വിട്ടുകൊടുക്കരുത്​ -വി.എസ്​

അമ്പലപ്പുഴ: ജാതി-മത രാഷ്ട്രീയത്തിലെ സ്വാധീനത്തിന് കേരള ജനതയെ വിട്ടുകൊടുക്കരുതെന്ന് വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര വയലാർ സമരവാരാചരണ സമാപന സമ്മേളനം പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പിയും എൻ.എസ്.എസും ജാതി രാഷ്ട്രീയം പയറ്റിപ്പൊളിഞ്ഞതാണ്. നേതാക്കളുടെ താൽപര്യം എന്താണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണ്. ഉപതെരഞ്ഞെടുപ്പിൽ സാമുദായിക സംഘടനകൾ ജാതിവികാരം ഇളക്കിവിട്ട് രാഷ്ട്രീയത്തിൽ ഇടപെട്ടു. ഇത് അവസാനിപ്പിക്കണം. ഇത് തകർക്കാൻ എൽ.ഡി.എഫ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി ജി. സുധാകരൻ, എ.എം. ആരിഫ് എം.പി, സി.പി.ഐ സംസ്ഥാനകമ്മിറ്റിയംഗം പന്ന്യൻ രവീന്ദ്രൻ, ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, എൻ.പി. വിദ്യാനന്ദൻ, എച്ച്. സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.