താമരച്ചാൽ സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ മരിയൻ കാർണിവൽ നാളെ

താമരച്ചാൽ സൻെറ് മേരീസ് പബ്ലിക് സ്കൂളിൽ മരിയൻ കാർണിവൽ നാളെ EK + EA കിഴക്കമ്പലം: താമരച്ചാൽ സൻെറ് മേരീസ് പബ്ലിക് സ്കൂ ളിൽ ശാസ്ത്രകലാമേളയും ഇൻറർസ്കൂൾ മത്സരങ്ങളും 'മരിയൻ കാർണിവൽ 2019' ഞായറാഴ്ച രാവിലെ പത്തിന് കോട്ടയം അസി. കലക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജർ ഫാ.ദാനിയേൽ തട്ടാറയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഐ.എൽ.എം കോളജിൻെറ 'സ്പെയിസ് എക്സ്പോ', ആർ.എൽ.വി കോളജിൻെറ ശിൽപ-ചിത്രപ്രദർശനം, കുസാറ്റ് ഒരുക്കുന്ന ഫോട്ടോണിക് പ്രദർശനങ്ങൾ എന്നിവ മേളയുടെ മുഖ്യ ആകർഷകങ്ങളാണെന്ന് ഭാരവാഹികൾ അറിയിച്ചു. എസ്.എച്ച് കോളജ് തേവര, യു.സി കോളജ് ആലുവ എന്നിവർ ചേർന്നൊരുക്കുന്ന 'ബയോളജിക്കൽ സ്പെസിമെൻസ്', മഹാത്മ ഗാന്ധിജിയുടെ 15ാം ജന്മദിനാഘോഷത്തിൻെറ ഭാഗമായി ജീവചരിത്രം അടങ്ങുന്ന പ്രദർശനവും നടക്കുമെന്ന് ജനറൽ സെക്രട്ടറി ജേക്കബ് സി. മാത്യു പറഞ്ഞു. വിവിധ സ്റ്റാളുകളും ഫുഡ് കോർട്ടും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ നാൻസി മാത്യു, വൈസ് പ്രിൻസിപ്പൽ പി.എ ജോസഫ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.