എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷഫലം കോട്ടയം: 2019 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പിഎച്ച്.ഡി കോഴ്‌സ് വർക്ക് (ലോ-സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2018 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ െറഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബർ ഒന്നുവരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന ഏഴാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം-2007-2010 അഡ്മിഷൻ സപ്ലിമൻെററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാംമേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഒക്‌ടോബർ 31വരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മൻെറ് (െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോക്കെും ഒക്‌ടോബർ 29വരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ മലയാളം (സി.എസ്.എസ്- െറഗുലർ/ സപ്ലിമൻെററി/ ഇംപ്രൂവ്‌മൻെറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബർ ഒന്നുവരെ അപേക്ഷിക്കാം. പെൻഷൻകാർ ആൻറിസിപ്പേറ്ററി ഇൻകംടാക്‌സ് വിവരങ്ങൾ നൽകണം കോട്ടയം: എം.ജി സർവകലാശാലയിലെ പെൻഷൻകാർ 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി കണക്കാക്കുന്നതിനുള്ള ആൻറിസിപ്പേറ്ററി ഇൻകംടാക്‌സ് വിവരങ്ങൾ നൽകണം. ആൻറിസിപ്പേറ്ററി ഇൻകംടാക്‌സ് സ്റ്റേറ്റ്‌മൻെറ് ഫോറം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'circular' എന്ന ലിങ്കിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ഫോറത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി സേവിങ്സ് സംബന്ധമായ രേഖകളുടെ പകർപ്പുകൾ സഹിതം 'രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686560 വിലാസത്തിലോ ada8@mgu.ac.in എന്ന ഇ-മെയിലിലോ എത്രയും വേഗം അയക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.