ഗ്ലോബൽ കേരള പ്രവാസി അസോ. താലൂക്ക്​ കമ്മിറ്റി രൂപവത്​കരിച്ചു

ആലപ്പുഴ: നോർക്ക മുഖേന വായ്പക്ക് സമീപിക്കുന്ന പ്രവാസികളെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ അവഗണിക്കുകയാണെന്ന ും പ്രവാസി നിക്ഷേപത്തിന് ആനുപാതികമായി പ്രവാസി പദ്ധതികൾക്ക് വായ്പ അനുവദിക്കണമെന്നും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം. ജി.കെ.പി.എ കോർ കമ്മിറ്റി അംഗം കെ.ആർ. നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ഡോ. സോമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അമീൻ കണ്ണനല്ലൂർ, ജില്ല സെക്രട്ടറി എം.എം. സലീം സ്വാഗതം പറഞ്ഞു. ജില്ല രക്ഷാധികാരി ഗോപിനാഥൻ ഉണ്ണിത്താൻ, ട്രഷറർ രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് നൂപുരം മധു തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സിജി സുബ്രഹ്മണ്യത്തിന് ഖത്തർ ചാപ്റ്റർ നൽകുന്ന ചികിത്സ സഹായം ഡോ. സോമൻ കൈമാറി. ഭാരവാഹികൾ: ആർട്ടിസ്റ്റ് പ്രദീപ് (പ്രസി), ഷാനവാസ് (വൈസ് പ്രസി), ഇക്ബാൽ പൊന്നേഴത്ത് (ജന. സെക്ര), പി.എസ്. ഷാഹുൽ ഹമീദ് (ജോ. സെക്ര), നജീബ് (ട്രഷ). ഭാരവാഹികൾ ചേർത്തല: മൈക്കിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ് ആൻഡ് ടെക്നോളജി (മിമാറ്റ്) കോളജ് യൂനിയൻ: ഹർഷൻ ഹരി (ചെയർ), എസ്. സൂര്യ (വൈസ് ചെയർ), സുഫ്ന സുൽത്താന (ജന. സെക്ര), എസ്. ഭാവന രാജ് (യു.യു.സി), മേഘ മുരളി (ആർട്സ് ക്ലബ് സെക്ര), ബി. അഷിത (സ്പോർട്സ് സെക്ര), ആനി ജിഷോണ (കോളജ് മാഗസിൻ എഡിറ്റർ). വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ നീർക്കുന്നം ഈസ്റ്റ്, അംബികമിൽ, പുറക്കാട്, കൃഷിഭവൻ, സിയാന, പഴയങ്ങാടി, കളത്തിപ്പറമ്പ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്ഷനിലെ നൈറ്റ് സോയിൽ, സർവോദയപുരം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.