ചർച്ചവേദി

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി 'പ്രളയവും, അതിജീവനവും' വിഷയത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് അംഗം ഗായത്രി വാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് പി.സി. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. മലയാറ്റൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ജെ.എം. നാസർ വിഷയാവതരണം നടത്തി. എസ്. രാധാകൃഷ്ണൻ മോഡറേറ്ററായി. സെക്രട്ടറി കെ.പി. അശോകൻ സ്വാഗതം പറഞ്ഞു. കുഷ്ഠ നിയന്ത്രണം: അശ്വമേധത്തിന് തുടക്കം ആലുവ: കുഷഠ നിർണയ ഭവനസന്ദർശന പരിപാടിയായ 'അശ്വമേധം' ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയിൽനിന്ന് തുടങ്ങി. എസ്.പി കെ. കാർത്തിക്കിന് ബോധവത്കരണ ഫ്ലിപ് ചാർട്ട് ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കൈമാറി. ഒക്ടോബർ ആറുവരെയാണ് ഭവനസന്ദർശന പരിപാടി. കഴിഞ്ഞവർഷം 14 പുതിയ രോഗികളെ അശ്വമേധം പ്രോഗ്രാമിലൂടെ ജില്ലയിൽ കണ്ടെത്തി. ഇതിൽ ഒന്ന് ആലുവയിലാണ്. ഭവനസന്ദർശന വേളയിൽ ലക്ഷണങ്ങൾ കാണുന്നവർക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആലുവ ജില്ല ആശുപത്രിയിൽ ത്വഗ്രോഗ വിഭാഗത്തിൽ പ്രത്യേക പരിശോധന ഉണ്ടാകും. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, വിൽജി സേവ്യർ, ലിഡിയ സെബാസ്റ്റ്യൻ, വി.ആർ. രശ്മി, നീതു ജയപ്രകാശ്, മിസ്രിബാൻ, മിനു ജെറാൾഡ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.