കവർച്ച ശ്രമത്തിനിടെ കുത്തേറ്റ വയോധിക മരിച്ചു

കാലടി: കവർച്ചശ്രമത്തിനിടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. മറ്റൂർ തുറവൂപാല വീട്ടിൽ ഓമനയാണ് (68) മര ിച്ചത്. ആഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതരക്കാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം കുട്ടമ്പുഴ അമ്പഴചാലിൽ ഷിബുവിനെ (44) പിടികൂടിയിരുന്നു. മറ്റൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ ജീവനക്കാരിയാണ് അവിവാഹിതയായ ഓമന. പനി ബാധിച്ച് ദിവസങ്ങളോളം വീട്ടിൽ കിടപ്പിലായിരുന്നു. ഇതേ സ്ഥാപനത്തിലെ കരാർ തൊഴിലാളിയായ ഷിബു ഓമനയെ കാണാൻ വീട്ടിൽ വന്നപ്പോഴാണ് മോഷണശ്രമം. മാലയും മൂന്നു വളകളും പിടിച്ചുപറിക്കുന്നതിനിടെ ചെറുത്തുനിന്ന ഓമനയെ കൈയിലിരുന്ന കത്തികൊണ്ട് ഇയാൾ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഓമനയെ ശബ്ദം കേട്ട അയൽവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ച മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.