രാമായണമേള സമാപിച്ചു

ചെങ്ങന്നൂർ: മേജർ മാന്നാർ തൃക്കുരട്ടി മഹാദേവ സേവസമിതി സംഘടിപ്പിച്ച അഖില കേരള . സമാപനസമ്മേളനം കാലടി സംസ്‌കൃത സർ വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. തൃക്കുരട്ടി രാമായണപുരസ്‌കാരം ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ പോയൻറ് നേടിയ സ്‌കൂളിനുള്ള എവര്‍റോളിങ് ട്രോഫി സജി ചെറിയാന്‍ എം.എല്‍.എ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍ക്ക് മാവേലിക്കര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍, കലാധരന്‍ കൈലാസം, പി.കെ. ശ്രീകുമാര്‍, എം.ബി. പത്മകുമാര്‍ തുടങ്ങിയവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ പി.സി. വിഷ്ണുനാഥ് ആദരിച്ചു. എസ്. ശ്രീലത, സന്തോഷ്, പള്ളിക്കല്‍ സുനില്‍, ഷൈന നവാസ്, ബി.കെ. പ്രസാദ്, പി.എന്‍. ശെല്‍വരാജന്‍, വി. വിജയലക്ഷ്മി, ബി. കൃഷ്ണകുമാര്‍, സുരേഷ്‌കുമാര്‍, പള്ളിക്കല്‍ ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു. രാമായണപ്രതിഭകള്‍ക്കുള്ള ഗോള്‍ഡ്‌കോയിന്‍ പി.എ. ഗണപതി ആചാരി സമ്മാനിച്ചു. രാമായണമേള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയൻറ് നേടി മാവേലിക്കര ശ്രീ വിദ്യാധിരാജ വിദ്യാപീഠം ഓവറോള്‍ ചാമ്പ്യൻമാരായി. മാന്നാര്‍ ശ്രീഭുവനേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു ചെങ്ങന്നൂർ: ഹ്യൂമൻ റൈറ്റ്സ്‌ പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തിെല സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ജില്ല ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജ് ഉദയകുമാറും വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. ശാർങ്ഗധരൻ, സ്റ്റേറ്റ് യൂത്ത് കോഓഡിനേറ്റർ മുഹമ്മദ്‌ റാസി, പ്രവാസികാര്യ ജില്ല കൺവീനർ മനോഹരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കാലവർഷം മറയാക്കി മോഷ്ടാക്കൾ ചെങ്ങന്നൂർ: കാലവർഷത്തിൽ തോരാത്ത മഴയിൽ ജനം കടുത്ത ആശങ്കയിൽ കഴിയെവ മോഷ്ടാക്കൾ രംഗത്തിറങ്ങി. വൈദ്യുതിയുടെ അഭാവവും കൂരിരിട്ടും കള്ളന്മാർക്ക് സഹായകമായി മാറി. കഴിഞ്ഞ രാത്രി ചെങ്ങന്നൂർ കാടുവെട്ടൂർ സൻെറ് മേരീസ് പള്ളിയിലെ മൂന്ന് കാണിക്കവഞ്ചി പൊളിച്ചാണ് പണം കവർന്നത്. പുലർച്ച മൂേന്നാടെ പള്ളിയുടെ സമീപവാസി ശബ്ദം കേട്ടുണർന്ന് ബഹളം െവച്ചതിനെത്തുടർന്ന് മോഷ്ടാവ് ആറ്റുതീരത്തേക്ക് ഓടിമറയുകയായിരുന്നു. പൊളിക്കാനുപയോഗിച്ച കമ്പി, ലിവർ എന്നിവ സമീപത്തുനിന്ന് കണ്ടെത്തി. 20,000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. രണ്ടാഴ്ച മുമ്പാണ് പള്ളി അധികൃതൽ വഞ്ചി തുറന്ന് പണം എടുത്തത്. പള്ളി സെക്രട്ടറി ജിജി കാടുവെട്ടൂർ െപാലീസിൽ പരാതി നൽകി. സി.ഐ എം. സുധിലാൽ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി കേെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.