ഖാദർ കമ്മിറ്റി റിപ്പോർട്ട്​: കെ.ഇ.ആർ ഭേദഗതിക്കെതിരായ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. ഭേദഗതിയിലെ തുടർ നടപടികൾ ഹരജികളിലെ തീർപ്പിന് വിേധയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് െക.ടി. അബ്ദുല്ലത്തീഫ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സെക്കൻഡറി, ഹയർ സെക്കൻഡറി, വൊേക്കഷനൽ ഹയർ സെക്കൻഡറി എന്നിവയുടെ ഏകീകരണത്തിനായി െകാണ്ടുവരുന്ന കെ.ഇ.ആർ ഭേദഗതി ഭരണഘടന അവകാശങ്ങളുടെ ലംഘനവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണെന്ന് ആരോപിച്ചാണ് ഹരജി. ഭേദഗതി റദ്ദാക്കി നിലവിലെ സംവിധാനം തുടരാൻ ഉത്തരവിടണമെന്നാണ് ആവശ്യം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയടക്കം കോടതിയുടെ പരിഗണനയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.