വെള്ളപ്പൊക്ക ദുരിതാശ്വാസം: അദാലത് മാറ്റി

ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ട് ഇതുവരെ ഉചിതമായ നഷ്ടപരിഹാരം ലഭിക്കാത്തവരുടെയും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവരുടെയും പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനും സജി ചെറിയാൻ എം.എല്‍.എ മുന്‍കൈയെടുത്ത് 16ന് നടത്താൻ നിശ്ചയിച്ചിരുന്ന അദാലത് മാറ്റി. സര്‍ക്കാര്‍ പ്രളയബാധിത ജില്ലകളിലെ പരാതികൾ പരിഹരിക്കാൻ അപ്പീലുകള്‍ ജൂണ്‍ 30 വരെ സ്വീകരിച്ചിരുന്നു. ദുരന്തനിവാരണ വകുപ്പിൻെറ ഉത്തരവനുസരിച്ച് ഈ അപ്പീലുകള്‍ പഞ്ചായത്ത് തലത്തിലുള്ള പ്രത്യേക സമിതികള്‍ പരിശോധിച്ച് നഷ്ടം വിലയിരുത്തി കലക്ടര്‍ ചെയര്‍മാനും തദ്ദേശവകുപ്പ് എക്‌സി. എൻജിനീയര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനീയര്‍, ലൈഫ് മിഷന്‍ കോഓഡിനേറ്റര്‍ എന്നിവര്‍ എക്‌സി. അംഗങ്ങളും ജില്ല ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കണ്‍വീനറും ആയ പ്രത്യേക ജില്ലതല അപ്പീല്‍ സമിതിക്ക് സമര്‍പ്പിച്ച് തീര്‍പ്പാക്കാൻ ജൂലൈ 20 വരെ സമയം അനുവദിച്ച സാഹചര്യത്തിലാണ് അദാലത് മാറ്റിവെച്ചതെന്ന് എം.എൽ.എ അറിയിച്ചു. വിവാഹപൂര്‍വ കൗണ്‍സലിങ് ചെങ്ങന്നൂർ: എന്‍.എസ്.എസ് കരയോഗ യൂനിയന്‍ ഹ്യൂമന്‍ റിസോഴ്സസ് സൻെററിൻെറ ആഭിമുഖ്യത്തില്‍ ദ്വിദിന വിവാഹ പൂര്‍വ കൗണ്‍സലിങ് 13, 14 തീയതികളിൽ ചെങ്ങന്നൂര്‍ നിള ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യൂനിയന്‍ പ്രസിഡൻറ് പി.എന്‍. സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് പി. നാരായണന്‍ നായര്‍ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങൾ ആസ്പദമാക്കി ആര്‍. ബിജുകുമാര്‍, പ്രഫ. ടി. ഗീത, ഫാ. ജോണ്‍ വര്‍ഗീസ് എന്നിവര്‍ ഒന്നാം ദിനത്തിലും ഡോ. ബി. ഹരികുമാര്‍, ഡോ. പ്രദീപ് ഇറവങ്കര എന്നിവര്‍ രണ്ടാം ദിനത്തിലും ക്ലാസെടുക്കും. എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്മൻെറ് സെക്രട്ടറി കെ.ആര്‍. രാജന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. യൂനിയന്‍ പരിധിയിലെ കരയോഗങ്ങളില്‍നിന്ന് പങ്കെടുക്കുന്നവര്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നിള ഹോട്ടല്‍ ഒാഡിറ്റോറിയത്തില്‍ എത്തണമെന്ന് യൂനിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, എച്ച്.ആര്‍ സൻെറര്‍ കോഓഡിനേറ്റര്‍ ഡി. നാഗേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ചെങ്ങന്നൂർ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഒന്നുമുതല്‍ 13 വരെ വാര്‍ഡുകളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനിയും പുതുക്കാന്‍ അവസരം. ഇങ്ങനെയുള്ളവര്‍ക്കായി വെള്ളിയാഴ്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഹാളില്‍ പുതുക്കാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.