പറവൂരിനുസമീപം മൃതദേഹം കത്തിച്ച്​ കുഴിച്ചിട്ടനിലയിൽ

പറവൂർ: ‌മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ചെമ്മീൻകെട്ട ും കായലും ചേരുന്ന സ്ഥലത്ത് ചിറയിലാണ് ഞായറാഴ്ച വൈകീട്ട് മുന്നോടെ നാട്ടുകാർ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. വാർഡ് അംഗം മുഖേന അറിയിച്ചതനുസരിച്ച് പറവൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം കാണപ്പെട്ട സ്ഥലം തിരിച്ചുകെട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. അതേസമയം, കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് കുറുപ്പശേരി പരേതനായ ഷൺമുഖൻെറ ഭാര്യ കാഞ്ചനവല്ലിയെ (72) മൂന്നുദിവസമായി കാണാനില്ലന്ന് കാണിച്ച് അയൽവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്താണ് ഇവരുടെ വീട്. മൃതദേഹം ഇവരുടേതാണോയെന്ന സംശയം പൊലീസിനും നാട്ടുകാർക്കും ഉണ്ടായിട്ടുണ്ട്. ഇവരുടെ മകൻ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വീടിന് വെളിയിൽ ഇവരെ കാണാതിരുന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് പിൻവശത്തുള്ള പാടത്തിൻെറ ചിറക്കുസമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടത്. തലയോട്ടിയും കാലിൻെറ തുടയുടെ ഭാഗവും മാത്രമാണ് പുറത്തുകാണുന്നത്. തിങ്കളാഴ്ച വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനുശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഉൾെപ്പടെ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ഏറെനാളായി കെടാമംഗലത്താണ് കാഞ്ചനവല്ലിയുടെ താമസം. ഭർത്താവ് മരിച്ചു. രണ്ട് മക്കളുണ്ട്. മൂത്ത മകൻ മണിയൻ കുഞ്ഞിത്തൈയിലാണ് താമസം. രണ്ടാമത്തെ മകൻ സുരേഷ് ഇടക്കിടെ വീട്ടിൽ വരാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.