വിഷുവിന്​ വിഷരഹിത പച്ചക്കറി: ജൈവ കൃഷിക്ക് തുടക്കം

മൂവാറ്റുപുഴ: വിഷുവിന് വിഷരഹിത പച്ചക്കറികൾ നൽകാനായി സി.പി.എം വീണ്ടും ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം യു.ആർ. ബാബു അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യാതിഥിയായി. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി .എം. ഇസ്മായിൽ, പി.ആർ. മുരളീധരൻ, ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, ലോക്കൽ സെക്രട്ടറി സജി ജോർജ്, കൃഷി സമിതി കൺവീനർ കെ.എൻ. വേലായുധൻ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് മുറിക്കല്ലിൽ വെളിയംപാടത്ത് പച്ചക്കറി കൃഷി നടത്തുന്നത്. അഞ്ച് ഏക്കർ വരുന്ന വെളിയംപാടത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് കൃഷി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.