തിരുമാറാടി പഞ്ചായത്തി​ന്​ മിച്ചബജറ്റ്​

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തി​െൻറ 2019-20 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡൻറ് പുഷ്പലത രാജു അവതരിപ്പിച്ചു. 15,38,85,597 രൂപ വരവും 15,03,51,700 ചെലവും 35,33,897 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ.വി ജയൻ അധ്യക്ഷതവഹിച്ചു. സംയോജിത കൃഷിരീതിയും ഫാം രീതിയിൽ പശുക്കളെ വളർത്തലും പ്രോത്സാഹിപ്പിക്കുന്ന ബജറ്റിൽ ഉൽപാദന മേഖലക്ക് 83,06,000 രൂപ നീക്കിെവച്ചു. സേവന മേക്കെ് 4.76 കോടി, റോഡ് വികസനത്തിനും നവീകരണത്തിനുമായി 1.99 കോടി, പശ്ചാത്തല മേഖല വികസനത്തിന്‌ 1.42 കോടി എന്നിവയാണ് മറ്റു നീക്കിയിരിപ്പ്. തിരുമാറാടി കുത്തരി ഉൽപാദനത്തിനായി റൈസ് മില്ല് ആരംഭിക്കാനും ജലസേചന സൗകര്യാർഥം പുതിയ ചിറകളുടെ നിർമാണവും നവീകരണവും ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനസമുച്ചയം, വനിത വ്യവസായ കേന്ദ്രം, ചെറുകിട കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പുഷ്പലത രാജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.