മകരച്ചൊവ്വ മഹോത്സവം

കാലടി: പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ 12 മുതൽ 15 വരെ ആഘോഷിക്കും. 12ന് രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 6.30ന് ഭഗവതിസ േവ. 13ന് രാവിലെ 101 കരിക്കി​െൻറ അഭിഷേകം, നവകാഭിഷേകം എന്നിവയെത്തുടർന്ന് കൊടിയേറ്റ്. പ്രധാന ആഘോഷദിനമായ 15ന് രാവിലെ 8.30ന് പൊങ്കാല, സംസ്കൃത സർവകലാശാല സംഗീതവിഭാഗം അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന സംഗീതാർച്ചന. 10ന് നടക്കുന്ന ചടങ്ങിൽ 21 അമ്മമാർക്ക് ചികിത്സ സഹായ വിതരണവും വിദ്യാർഥികൾക്ക് പഠനസഹായ വിതരണവും. 11ന് മകരച്ചൊവ്വ മഹോത്സവ സമിതി നടത്തിക്കൊടുക്കുന്ന വിവാഹം. തുടർന്ന് മകരയൂട്ട്. നാട്ടുകാരുടെ പ്രളയദുരിതത്തിൽ പങ്കുചേർന്ന് ചെലവുചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് മകരച്ചൊവ്വ മഹോത്സവ സമിതി പ്രസിഡൻറ് എ.കെ. ജയകുമാറും സെക്രട്ടറി ബി. ഗോപിയും അറിയിച്ചു. ek kldy puthenkav ചിത്രം : കാലടി പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തി​െൻറ ഭാഗമായുള്ള മകരയൂട്ടി​െൻറ പന്തൽ കാൽനാട്ട് മേൽശാന്തി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.