ബാലാവകാശ സംരക്ഷണം: കേരളം മാതൃക -എൽദോ എബ്രഹാം എം.എൽ.എ

മൂവാറ്റുപുഴ: ബാലാവകാശ സംരക്ഷണത്തിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് എൽദോ എബ്രഹാം എം.എൽ.എ അഭിപ്രായപ്പെ ട്ടു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ശിശുസംരക്ഷണ സമിതികൾ താഴെത്തട്ടിൽ സജീവമാക്കേണ്ടതുണ്ടെന്ന് ശിൽപശാലയിൽ ക്ലാസ് നയിച്ച സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ് അഭിപ്രായപ്പെട്ടു. ബാലസൗഹൃദ കേരളം എന്ന മുദ്രാവാക്യമുയർത്തിയാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി 40 ശിൽപശാലകൾ നടത്തുന്നതായും ജില്ലയിലെ രണ്ടാമത്തെ ശിൽപശാലയാണിതെന്നും അദ്ദേഹം പറഞ്ഞു. കമീഷൻ അംഗം ഡോ. എം.പി. ആൻറണി അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ജോസി ജോളി, സുമിത് സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് സുഭാഷ് കടക്കോട്, സുഭാഷ്, കെ.ബി. സൈന തുടങ്ങിയവർ സംസാരിച്ചു. ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി. സുരേഷ്, ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.ബി. സൈന, ജില്ല പ്ലാനിങ് റിസർച് ഓഫിസർ കെ. വിദ്യ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ ആറ് ബ്ലോക്കുകൾക്ക് കീഴിലുള്ള 42 ഗ്രാമപഞ്ചായത്തുകളിൽനിന്നുമുള്ള ബാലസംരക്ഷണ സമിതി അംഗങ്ങളാണ് പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.