അപകടാവസ്ഥയിലായ കെട്ടിടത്തിന്​ താഴെ ഭീതിയോടെ കുടുംബങ്ങൾ

മൂവാറ്റുപുഴ: കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിന് താഴെ ഭീതിയോടെ കുടുംബങ്ങൾ. നഗരത്തിലെ നെ ഹ്റു പാർക്കിന് സമീപമുള്ള കെട്ടിടത്തിനുതാഴെ സക്കീർ ഹുസൈൻ നഗറിൽ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളാണ് ഭീതിയോടെ രാപകൽ തള്ളിനീക്കുന്നത്. പാലത്തിന് സമീപം റോഡിനഭിമുഖമായ എട്ടുപതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തി​െൻറ ഒരുഭാഗം ജീർണാവസ്ഥയിലായിട്ട് നാളുകളായി. സിമൻറിളകി പൊട്ടിപ്പൊളിഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി നടത്തി അപകട ഭീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തുവെന്നങ്കിലും നടപടി ഉണ്ടായില്ല. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ലത്രെ. ജീവന് ഭീഷണിയാെണന്ന് കാണിച്ച് കുടുംബങ്ങൾ മൂവാറ്റുപുഴ ആർ.ടി.ഒക്ക് പരാതി നൽകിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.