റോഡ് ഉദ്ഘാടനം

കൂത്താട്ടുകുളം: നഗരസഭയിലെ ഹൈസ്കൂൾ വാർഡിൽ നവീകരിച്ച കടുവാക്കുഴി-വരകകാലത്താഴം റോഡി​െൻറ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ പി.സി. ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ എം.എം. അശോകൻ, ലീല കര്യാക്കോസ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി എം.എ. ഷാജി, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ എം.യു. ബേബി, ബിനു, മനേഷ് കെ. ഡേവിഡ്, പി.ടി. ജോസ്, ലാലി ജോസഫ് ജയകുമാർ കടുവാക്കുഴി എന്നിവർ എന്നിവർ സംസാരിച്ചു. നഗരസഭ അനുവദിച്ച 2.8 ലക്ഷവും എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപയും ചെലവഴിച്ചാണ് ടാറിങ് പൂർത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.