ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ല- ^അയ്യപ്പ സേവാസമാജം

ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ല- -അയ്യപ്പ സേവാസമാജം കൊച്ചി: ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് ശബരിമല അയ്യപ്പ സേവാസമാജം ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്. നൂറ്റാണ്ടുകളായി പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുെന്നന്ന് തെളിയിക്കുന്ന രേഖകളടക്കം റിവ്യൂ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഭക്തരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ സര്‍ക്കാർ സമീപനം പ്രതിഷേധാര്‍ഹമാണ്. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പി​െൻറയും നീക്കം അനുവദിക്കില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ശബരിമലയില്‍ നിലവിലുള്ള ആചാരമാണ് ഇന്നും തുടരുന്നത്. മലകയറാന്‍ എത്തിയ യുവതികളെ ശരണം വിളികളുമായി തടഞ്ഞ അയ്യപ്പ ഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലിലടക്കാനാണ് തീരുമാനമെങ്കില്‍ ജയിലുകള്‍ നിറയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജത്തി​െൻറ നേതൃത്വത്തില്‍ അയ്യപ്പ മഹാസംഗമം 28ന് കൊച്ചിയില്‍ നടക്കും. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ദേശീയ അധ്യക്ഷന്‍ ടി.ബി. ശേഖര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ കെ.ജി. ജയന്‍ അധ്യക്ഷത വഹിക്കും. വി.കെ. വിശ്വനാഥന്‍, എം.കെ. അരവിന്ദാക്ഷന്‍, ടി.ആര്‍. മോഹന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.