പൈപ്പ്​ പൊട്ടി കുടിവെള്ള വിതരണം മുടങ്ങി

മൂവാറ്റുപുഴ: പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ കുടിവെള്ളംമുട്ടി നാട്ടുകാർ. നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിട്ട് നാലുദിവസം പിന്നിട്ടു. പി.ഒ ജങ്ഷൻ, വെള്ളൂർകുന്നം, എൻ.എസ്.എസ് റോഡ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ജല അതോറിറ്റിയുടെ പ്രധാന പൈപ്പുകൾ പൊട്ടിയത്. വൻതോതിൽ വെള്ളം റോഡിലൊഴുകിയതോടെ അധികൃതർ വാൽവ് അടക്കുകയായിരുന്നു. അവധി ദിവസങ്ങളായതിനാൽ അറ്റകുറ്റപ്പണി നടത്തി ജലവിതരണം നടത്താൻ അധികൃതർ തയാറാകാതെ വന്നതോടെയാണ് നഗരത്തിലടക്കം കുടിവെള്ളം മുടങ്ങിയത്. ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങിയത് നഗരവാസികളെ വലച്ചു. പലരും ടാങ്കറിൽ വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയത്. പ്രധാന പൈപ്പ് പൊട്ടിയതുമൂലമാണ് വാൽവ് അടച്ചതെന്നാണ് അധികൃതഭാഷ്യം. അറ്റകുറ്റപ്പണി തിങ്കളാഴ്ച വൈകീട്ടോടെ പൂർത്തിയാെയന്നും ജലവിതരണം പുനരാരംഭിെച്ചന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.