രക്ഷകരെ കാണാൻ മൂവാറ്റുപുഴക്കാർ ചെല്ലാനത്ത്

മൂവാറ്റുപുഴ: മഹാപ്രളയത്തി​െൻറ നാളുകളിൽ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ ചെല്ലാനം നിവാസികളെത്തേടി എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ സ്നേഹക്കൂട്ടുകാർ എത്തി. എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിലാണ് സാമൂഹിക പ്രവർത്തകർ എത്തിയത്. എം.എൽ.എയും സംഘവും വരുന്നതറിഞ്ഞ് കാത്തുനിന്ന മത്സ്യത്തൊഴിലാളികൾ ചെല്ലാനം കപ്പൽപള്ളിക്കുസമീപം വരവേൽപ് നൽകി. പ്രളയകാലത്ത് മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ പരിധിയിലെ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഏകോപിപ്പിച്ച പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയുടെ സ്നേഹവും കടപ്പാടുമറിയിക്കാനുള്ള സ്നേഹയാത്ര സംഘടിപ്പിച്ചത്. പൗരാണികമായ കപ്പൽപള്ളിയും മറ്റ് ചരിത്രസ്മാരകങ്ങളും സന്ദർശിച്ച സംഘം, രക്ഷാപ്രവർത്തനത്തിനെത്തിയ മൽസ്യത്തൊഴിലാളികളുടെ വീടുകളും സന്ദർശിച്ചു. ഒഴുക്കിനെതിരെ അതിസാഹസികമായി പുഴക്ക് കുറുകെ ബോട്ട് ഓടിച്ചാണ് നിരവധിപേരെ അവർ ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് ബോട്ടുകളിലായി അഴിമുഖമുൾെപ്പടെ ഉൾക്കടലും മത്സ്യബന്ധന രീതികളും ചുറ്റിക്കാണിച്ചു. സദ്യയും നൽകി രാത്രി ഏറെക്കഴിഞ്ഞാണ് സന്ദർശകരെ മടക്കിയത്. ഗ്രീൻ പീപ്പിൾ രൂപവത്കരിക്കുന്ന റെസ്ക്യൂ ഓപറേഷൻ സ്ക്വാഡിന് അവർ പരിശീലനവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.