ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കൂത്താട്ടുകുളം: ഉഴവൂര്‍ സ​െൻറ് സ്റ്റീഫന്‍സ് കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറയും ഉഴവൂര്‍ പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ടൗണില്‍ . ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി രാജു ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ബെന്നി കുര്യാക്കോസ്, പഞ്ചായത്ത് മെംബര്‍മാരായ പി.എല്‍. അബ്രഹാം, ബിബില ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. മെര്‍ലിന്‍ കെ. പുന്നൂസ്, പ്രഫ. അഭിഷേക് തോമസ്, വളൻറിയര്‍ സെക്രട്ടറിമാരായ എബി ജോസഫ്, അഞ്ജലി വിനോദ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കിക്കൊണ്ട് എൻ.എസ്.എസ് യൂനിയ​െൻറ വിളംബര റാലിയും ഫ്ലാഷ്‌മോബും ഉഴവൂര്‍ ടൗണില്‍ സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന്‍ പ്രസിഡൻറ് ഷേര്‍ളി രാജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.