സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം

കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠന ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി നടന്ന അധ്യാപക കൺവെൻഷൻ വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക നന്ദനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ പദ്ധതി വിശദീകരിച്ചു. ടി.കെ. പോൾ, പി.വി. സുരേഷ്, വിധു പി. നായർ, ടി.ടി. പൗലോസ്, സോഫി ഐസക്, കെ.എ. അബ്ദുൽ ബഷീർ, ലീന മാത്യു, ഓമന ഷൺമുഖൻ, പി.എൻ. നക്ഷത്രവല്ലി, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം, രക്ഷാകർതൃ ബോധവത്കരണം, സ്കൂളും ക്ലാസ് മുറികളും ആകർഷകമാക്കൽ, വിവിധ ക്ലബുകളുടെ പ്രവർത്തനം സജീവമാക്കൽ, മികവുത്സവം, കൈയെഴുത്ത് മാസിക പുറത്തിറക്കൽ, അധ്യാപക സംഗമങ്ങൾ, ഇംഗ്ലീഷ് പരിശീലനം, ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനം, വായന കാർഡുകളുടെ നിർമാണം, സോഷ്യൽ ഓഡിറ്റിങ് തുടങ്ങിയവ നടത്തും. കൂടാതെ, കൗൺസലിങ്, കലാ-കായിക - സംഗീത - ചിത്രകല പരിശീലനത്തിന് താൽക്കാലിക അധ്യാപകെരയും നിയമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.