ജാമ്യത്തിലിറങ്ങിയ അജ്​മീർ സ്​ഫോടനക്കേസ്​ പ്രതിക്ക്​ ജന്മനാട്ടിൽ വരവേൽപ്​

ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് സ്വീകരണമൊരുക്കിയത് ബറൂച്: മൂന്നുപേർ കൊല്ലപ്പെട്ട പ്രമാദമായ 2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ഗുജറാത്തിലെ ജന്മനാട്ടിൽ സ്വീകരണം. ഭവനേഷ് പേട്ടൽ എന്ന പ്രതിക്കാണ് ഞായറാഴ്ച നിരവധിപേർ പെങ്കടുത്ത വരവേൽപ് ഒരുക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാൾക്ക് രാജസ്ഥാൻ ഹൈകോടതി ജാമ്യമനുവദിച്ചത്. ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി നടന്നത്. അജ്മീറിൽനിന്ന് ജന്മസ്ഥലമായ ബറൂചിലെത്തിയ പ്രതിയെ വരവേൽക്കാൻ ബി.ജെ.പി ഭരിക്കുന്ന നഗരസഭ പ്രതിനിധികളടക്കമെത്തി. നഗരസഭ പ്രസിഡൻറായ സുർഭി തമകുവാലയും സന്നിഹിതനായിരുന്നു. ഭവനേഷ് ചെറുപ്പം മുതൽ ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തനും ഭാരിവാഹിയുമായിരുന്നെന്ന് ദക്ഷിണ ഗുജറാത്തിലെ വി.എച്ച്.പി വക്താവ് വിറാൽ ദേശായ് പറഞ്ഞു. കേസിൽ ഇയാൾക്കും കൂട്ടുപ്രതിയായ ദേവേന്ദ്ര ഗുപ്തക്കും 2017മാർച്ചിൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.