പണം കളഞ്ഞുകിട്ടി

കളമശ്ശേരി: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പണപ്പൊതി കളമശ്ശേരി പൊലീസിന് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് കുസാറ്റ് റോഡിൽ ബാങ്കിനുസമീപം റോഡരികിൽ കിടന്ന പണപ്പൊതിയാണ് പൊലീസിന് കൈമാറിയത്. സമീപത്തെ ഷോപ്പുടമക്ക് കിട്ടിയ പണം പ്രദേശത്തെ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. നഷടപ്പെട്ടയാൾ തെളിവുമായെത്തിയാൽ കൈമാറുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു. സൗജന്യ കുടിവെള്ള പരിശോധന കളമശ്ശേരി: വാട്ടർ അതോറിറ്റി പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ കുടിവെള്ളം സൗജന്യമായി പരിശോധിക്കും. കളമശ്ശേരിയിലെ ഓഫിസിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് പരിശോധന. സാമ്പിളുമായെത്തുന്നവർ പ്രദേശത്തെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രവും തിരിച്ചറിയൽ കാർഡി​െൻറ കോപ്പിയും മെഡിക്കൽ ഷോപ്പിൽനിന്നുള്ള അണുമുക്ത 50 മില്ലി കുപ്പിയിൽ 40 മില്ലി ജലവും കൂടാതെ, രണ്ട് ലിറ്റർ കാനിൽ ജലവും കൊണ്ടുവരണമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. മെഡിക്കൽ കോളജിൽ എലിപ്പനി ചികിൽസ കളമശ്ശേരി: എലിപ്പനി ചികിത്സക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. മൂന്ന് വ​െൻറിലേറ്ററുകൾ ഉൾപ്പെടുത്തി നിലവിലെ ഐ.സി.യു വിപുലീകരിക്കുകയും ചികിത്സക്ക് പ്രത്യേക വാർഡും സൗകര്യപ്പെടുത്തി. ഫിസിഷൻ, കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് ഉൾപ്പെടെ പ്രേത്യക ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ദേശീയ ആരോഗ്യ മിഷൻ സ്റ്റാഫ് നഴ്സിനെ നിയമിക്കും. ഐ.പി, ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന എലിപ്പനി ബാധിതരുടെയും രോഗം സംശയിക്കുന്നവരുടെയും സെൻസസ് മെഡിക്കൽ കോളജിലെ പകർച്ചവ്യാധി നിയന്ത്രിത സെല്ലി​െൻറ നിരീക്ഷണത്തിലായിരിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.