കൊച്ചി: പ്രളയക്കെടുതിയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും കേരളത്തെ പുനർനിർമിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എൻ.എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളമാണ് അദ്ദേഹം സംഭാവന നൽകിയത്. തുക വ്യവസായ മന്ത്രി ഇ.പി. ജയരാജന് കൈമാറി. മുഹമ്മദ് കുട്ടി മാനേജിങ് ഡയറക്ടറായ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സിന് പ്രളയക്കെടുതിയിൽ പ്രാഥമിക കണക്കെടുപ്പ് പ്രകാരം ഏകദേശം 45 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കളമശ്ശേരിയിലെ ഏലൂരിൽ 25 ഏക്കറിലാണ് ഫാൽക്കൺ പ്രവർത്തിക്കുന്നത്. ആധുനിക മെഷീനുകൾ, കമ്പ്യൂട്ടറുകൾ, ഗോഡൗണുകൾ തുടങ്ങി പലതും വെള്ളത്തിൽ നശിച്ചു. പെട്രോൾ പമ്പ് പൂർണമായും മുങ്ങി. നിരവധി തൊഴിലാളികൾക്ക് വീട് നഷ്ടമായി. കൂടാതെ 35 കോടിയുടെ ഇറക്കുമതി-കയറ്റുമതി ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളുമാണ് പ്രളയത്തിൽ നശിച്ചത്. മുഹമ്മദ് കുട്ടി നേതൃത്വം നൽകുന്ന എൻ.എ.എം.കെ ഫൗണ്ടേഷനും പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. വ്യാപാരികൾക്ക് നികുതി ഇളവും വായ്പ കാലാവധി നീട്ടുന്നതും പരിഗണിക്കണമെന്ന് അദ്ദേഹം വ്യവസായ മന്ത്രിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.