കൊച്ചി: പ്രതിദിനം എണ്ണവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളചെയ്യുന്ന എണ്ണക്കമ്പനികൾക്ക് ദാസ്യവേലചെയ്യുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. സമ്പദ്ഘടന ചരിത്രത്തിലെ ഏറ്റവും വലിയത കർച്ചയെ നേരിടുമ്പോൾ പരിഹാരം കാണാൻ ശ്രമിക്കാതെ മറ്റുകാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടത്തുകയാണ് കേന്ദ്രസർക്കാറെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു. പ്രളയബാധിതർക്കുള്ള കിറ്റ് അനർഹരുടെ വീടുകളിലും കളമശ്ശേരി: പ്രളയബാധിതർക്ക് സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റ് പ്രളയബാധയേൽക്കാത്തവരുടെ വീടുകളിലും വിതരണം. കളമശ്ശേരി, ഏലൂർ മുനിസിപ്പൽ പരിധിയിലെ വാർഡുകളിലാണ് വിതരണം െചയ്തത്. അനർഹരായ വീടുകളിൽ കിറ്റ് വിതരണം നടത്തിയതായി ചൂണ്ടിക്കാട്ടി കളമശ്ശേരി മൂലേപ്പാടം സ്വദേശി മുഹമ്മദ് ഷെഫീഖ് ജില്ല കലക്ടർക്ക് പരാതി നൽകി. കളമശ്ശേരി നഗരസഭയിലെ എച്ച്.എം.ടി കോളനി, പെരിങ്ങഴ, പള്ളിലാങ്കര, നോർത്ത് കളമശ്ശേരി, മുട്ടാർ, ചേനക്കാല പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. എന്നാൽ, വെള്ളം കയറാത്ത വീടുകളിൽ അനർഹമായി കിറ്റ് വിതരണം നടത്തി. ഏലൂർ നഗരസഭയിലെ ഫാക്ട് ക്വാർട്ടേഴ്സ് ഭാഗത്തെ വീടുകളിലും വിതരണം നടത്തിയതായ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏലൂരിലെ 80 ശതമാനത്തോളം പ്രദേശങ്ങളിലും വെള്ളം കയറിയെങ്കിലും ഫാക്ട് ക്വാർട്ടേഴ്സ് പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ, ഏലൂർ നഗരസഭ പ്രളയബാധിത പ്രദേശമെന്ന നിലയിൽ പല കുടുംബങ്ങളും ദുരിതത്തിലായത് കണക്കിലെടുത്താണ് ഭക്ഷ്യവിതരണം നടത്തിയതെന്നാണ് ഭരണകക്ഷിയിൽനിന്ന് അറിഞ്ഞത്. അപ്രതീക്ഷിതമായി ലഭിച്ച കിറ്റ് ആവശ്യക്കാരല്ലാത്ത വീട്ടുകാർ മറ്റാർക്കെങ്കിലും നൽകാമെന്ന് കരുതി സൂക്ഷിച്ചിരിക്കുകയാണ്. വൈദ്യുതി മുടങ്ങും മുളന്തുരുത്തി: സെക്ഷൻ പരിധിയിൽ കോരൻതോട്, വള്ളക്കുരിശ്, പെരുമ്പിള്ളി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃക്കാക്കര: വെസ്റ്റ് സെക്ഷൻ പരിധിയിൽ താണപാടം, പടമുഗൾ, ഇന്ദിര ജങ്ഷൻ, സാറ്റലൈറ്റ് കോളനി, പാലച്ചുവട്, ദൈവത്താൻമുഗൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കണ്ണമാലി: സെക്ഷൻ പരിധിയിൽ കണ്ടക്കടവ് മുതൽ ഇന്ത്യ സീഫുഡ് വരെയും ഒ.എൻ. രാമൻറോഡ്, പുത്തൻതോട് എന്നിവിടങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.