കളമശ്ശേരി: പ്രളയപ്രദേശങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതുമൂലം ഒരു പ്രദേശം ദുരിതത്തിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങൾക്കും സമീപം എച്ച് എം.ടി ഭൂമിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചതോടെയാണ് സമീപവാസികൾ ദുരിതത്തിലായത്. ഉച്ചക്ക് 12 ഒാടെയാണ് മാലിന്യത്തിൽനിന്ന് തീ ഉയർന്നത്. വിവരമറിഞ്ഞ് ഏലൂരിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തി മണിക്കൂറുകളെടുത്താണ് തീ അണച്ചത്. മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാതെയാണ് മാലിന്യം തള്ളിയത്. സ്വീകരിച്ച മാലിന്യങ്ങൾ വേർതിരിച്ചിരുന്നില്ല. സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മാലിന്യം തള്ളിയവർതന്നെ തീയിട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം. തീ അണച്ചെങ്കിലും വിവിധ മാലിന്യങ്ങളിൽനിന്ന് പുക ഉയരുന്നത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.