കൊച്ചി: മെട്രോയുടെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പ്രൊജക്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വികസന മന്ത്രി ഹർദീപ് സിങ് സൂരിക്ക് കെ.വി. തോമസ് എം.പി നിവേദനം നൽകി. ഇതിലൂടെ മാത്രമേ പ്രൊജക്ടിന് സാമ്പത്തിക ഭദ്രത പൂർത്തിയാകുകയുള്ളൂവെന്ന് എം.പി പറഞ്ഞു. പഠനം നടത്തിയ റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ കേന്ദ്ര സർക്കാറിന് കൈമാറിയിട്ടുണ്ട്. നഗരവികസന സെക്രട്ടറി ദുർഗ സിങ് മിശ്രയുമായും എം.പി ചർച്ച നടത്തി. നഗരവികസന മന്ത്രാലയത്തിെൻറ കീഴിലുള്ള വിവിധ ഏജൻസികളിലെ വിദഗ്ധ എൻജിനീയർമാരുടെ സഹായം പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ഹർദീപ് സിങ് സൂരി പറഞ്ഞു. നാശനഷ്ടം സംഭവിച്ച കേരളത്തിലെ റോഡുകൾ വേഗത്തിൽ സഞ്ചാരയോഗ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്ഗരി ഉറപ്പുനൽകിയതായും കെ.വി. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.