കൊച്ചി: സമൂഹത്തിെൻറ പ്രതിബന്ധങ്ങളെ കണ്ടറിഞ്ഞ് സ്വാർഥതാൽപര്യങ്ങളില്ലാതെ പ്രതിക്രിയ ചെയ്യാന്‍ കഴിയുന്നത് അധ്യാപക സമൂഹത്തിനാണെന്ന് ഹൈബി ഈഡന്‍ എം.എൽ.എ. പ്രളയത്തെ ക്രിയാത്മകമായി നേരിടാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി അധ്യാപകസമൂഹം ഒന്നടങ്കം രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് എറണാകുളം വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച പരിപാടി കോതാട് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് ശാലിനി ബാബു അധ്യക്ഷത വഹിച്ചു. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം.എ. സുന്നോപന്‍, എം.എഫ്. പ്രസാദ്, ഡി.പി.ഒ എ. സിന്ധ്യ, എ.ഇ.ഒമാരായ എന്‍.എക്‌സ്. അന്‍സലാം, അജിത്പ്രസാദ്, ഫാ. പോള്‍ നിഥിന്‍ കുറ്റിശ്ശേരി, കണ്‍വീനര്‍ ടി.യു. സാദത്ത്, ജോര്‍ജ് ബാസ്റ്റിന്‍, കെ.എം. ഷീബ, സംഘടന പ്രതിനിധികളായ കെ.എസ്. മാധുരിദേവി, അജിമോന്‍ പൗലോസ്, പി.എം. സുബൈര്‍, എച്ച്.എം ഫോറം കണ്‍വീനര്‍മാരായ വി.എ. തമ്പി, ജീന്‍ സെബാസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച പി.ടി.എകള്‍ക്കുള്ള പുരസ്‌കാര വിതരണവും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.ടി. റാല്‍ഫിക്കുള്ള പുരസ്‌കാര വിതരണവും എം.എൽ.എ നിര്‍വഹിച്ചു. തുടര്‍ന്ന് പ്രളയബാധിതര്‍ക്കുള്ള സഹായവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.