ഹിന്ദി-മലയാള ഗാനങ്ങളില്‍ സാന്ത്വന സംഗീതവുമായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: മലയാള ഗാനങ്ങള്‍ക്കൊപ്പം ഇതരഭാഷ ഗാനങ്ങളോടും മലയാളിക്കുള്ള പ്രിയം വ്യക്തമാക്കി ഗായകരായ റഹീം അലി, പൂജ സഞ്ജീവ് എന്നിവര്‍ എറണാകുളം ജനറൽ ആശുപത്രിയില്‍ അവതരിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടി ശ്രദ്ധേയമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 233ാമത് ലക്കമായിരുന്നു ബുധനാഴ്ച. എട്ട് മലയാളവും ഏഴ് ഹിന്ദിപാട്ടുകളുമാണ് ആലപിച്ചത്. എറണാകുളം കറുകപ്പിള്ളി സ്വദേശിയായ റഹീം ചെറുപ്പം മുതല്‍ക്കേ സംഗീതലോകത്ത് സജീവമാണ്. ഹിന്ദി ഗസല്‍ ഗാനങ്ങളെ ഏറെ സ്നേഹിക്കുന്ന റഹീം ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ശ്രോതാക്കളുടെ ആവശ്യമനുസരിച്ചാണ് പാട്ടുകള്‍ തെരഞ്ഞെടുത്തതെന്ന് റഹീം അലി പറഞ്ഞു. എറണാകുളം പബ്ലിക് ലൈബ്രറി രണ്ടു ലക്ഷം രൂപ കൈമാറി കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം പബ്ലിക് ലൈബ്രറി രണ്ടു ലക്ഷം രൂപ സംഭാവന നൽകി. ലൈബ്രറിയുടെ വൈസ് പ്രസിഡൻറ് അഡ്വ. അശോക് എം. ചെറിയാൻ കലക്ടർ കെ. മുഹമ്മദ് സഫറുള്ളക്കു ചെക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.