ചതുപ്പുനിലം നികത്തി അങ്കണവാടി നിർമിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

പള്ളുരുത്തി: പ്രളയത്തി​െൻറ മുറിവുണങ്ങുംമുമ്പ് നഗരസഭതന്നെ ചതുപ്പുനിലം നികത്തി കുരുന്നുകൾക്ക് അംഗൻവാടി പണിയുന്നു. നാൽപതടി റോഡിന് നഗരസഭ ഏറ്റെടുത്ത ചതുപ്പുനിലത്താണ് അംഗൻവാടി കെട്ടിടം നിർമിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കോണം കൊല്ലശേരി റോഡിനു സമീപം നഗരസഭയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനം തണ്ണീർത്തട നിയമം ലംഘിച്ച് അംഗൻവാടി നിർമിക്കുന്നത് കുരുന്നുകളുടെ ജീവന് ഭീഷണിയാണെന്നുകാട്ടി നാട്ടുകാർ സംസ്ഥാന തദ്ദേശസ്വയംഭരണ സെക്രട്ടറി, ജില്ല കലക്ടർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.