നോവൽ അപമാനകരമെന്ന്​ ഹരജിക്കാരൻ

ന്യൂഡൽഹി: 'അഭിമാനബോധമുള്ള ഒരു ഹിന്ദു'വെന്ന വിശേഷണത്തോടെയാണ് ഡൽഹി നിവാസിയായ എൻ. രാധാകൃഷ്ണൻ 'മീശ' നോവലിനെ കോടതിയിൽ ചോദ്യം ചെയ്തത്. ക്ഷേത്രങ്ങളിലെ ബ്രാഹ്മണ പൂജാരിമാരെ ജാതീയമായും വംശീയമായും ചളിവാരി എറിയുന്ന നോവലിലെ ചില ഭാഗങ്ങൾ നീക്കണം. സ്ത്രീകളെ ലൈംഗികാവശ്യത്തിനുള്ള വസ്തുക്കൾ മാത്രമായി കാണുന്നതാണ് നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം. ഇത് ആൾക്കൂട്ട അതിക്രമത്തിന് തീ കൊളുത്താൻ പര്യാപ്തമാണ് -ഹരജിക്കാര​െൻറ പ്രധാന വാദമുഖങ്ങൾ ഇവയായിരുന്നു. കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണ്. സൽമാൻ റുഷ്ദിയുടെയോ തസ്ലിമ നസ്റി​െൻറയോ ബൗദ്ധിക രചനകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾപോലും ഹരീഷിനെ പിന്തുണക്കുന്നത് ഹിന്ദു ഭൂരിപക്ഷത്തി​െൻറ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ നോവലി​െൻറ മൂന്നു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വിവാദ പ്രതിഷേധങ്ങളെ തുടർന്ന് നോവല്‍ വാരികയില്‍ നിന്നു പിന്‍വലിച്ചു. പിന്നാലെ നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുകയും വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. എഴുത്തുകാരന്‍ എസ്. ഹരീഷിനും കുടുംബത്തിനും നേര്‍ക്ക് വലിയ ഭീഷണികള്‍ വരെ ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.