പറവൂർ ടൗൺഹാളിന് പുതിയ മേൽക്കൂര സ്ഥാപിച്ചു

പറവൂർ: ടൗൺഹാളി​െൻറ മേൽക്കൂര ചോർെന്നാലിച്ച സംഭവം വിവാദമായതോടെ നഗരസഭ ഇടപ്പെട്ട് കരാറുകാരനെെക്കാണ്ട് നവീകരിച്ചു. പ്രധാന ഹാളിലെ ഏകദേശം 9000 സ്ക്വയർ ഫീറ്റ് ഷീറ്റുകളാണ് മാറ്റിയത്. െചലവായ മുഴുവൻ തുകയും കരാറുകാരൻ വഹിച്ചു . പുനർനിർമാണത്തിലെ അപാകതകളെകുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം നഗരസഭ കവാടത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു. കൗൺസിലിൽ ചർച്ചകൾക്ക് വഴിവെക്കുകയും പ്രതിപക്ഷം ഒന്നടങ്കം യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴേക്കും മേൽക്കൂര ചോർന്ന് ഒലിക്കാൻ തുടങ്ങി. പഴയ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി പുതിയ അലുമിനിയം ഷീറ്റ് വിരിച്ചപ്പോഴുണ്ടായ അപാകതയാണ് ചോർച്ചക്ക് കാരണമായതെന്നാണ് നഗരസഭ എൻജിനീയറുടെ വിശദീകരണം. പുതിയ ഷീറ്റ് ഇട്ടതി​െൻറ ചെലവുകൾ കരാറുകാരനിൽനിന്ന് നഗരസഭ ഈടാക്കിയതായി ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ടൗൺഹാളിലെ ചോർച്ച സംബന്ധിച്ച എല്ലാ കാര്യങ്ങളും വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനുള്ള നടപടികളും പൂർത്തിയായതായി ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.