അരമനപ്പടിയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി

മൂവാറ്റുപുഴ: അരമനപ്പടിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല. എം.സി റോഡിലെ അരമനപ്പടി മഴ പെയ്താൽ പിന്നെ പുഴയാകും. നഗരത്തിലെ അരമനപ്പടി ബസ് സ്്റ്റോപ്പ് വെള്ളക്കെട്ടൊഴിവാക്കാൻ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയർന്നു തുടങ്ങിയിട്ട് വർഷങ്ങളായി. ഗതാഗത കുരുക്കിൽ വലയുന്ന നഗരത്തിലെ പ്രധാന ബസ് സ്്റ്റോപ്പുകളിലൊന്നാണ് അരമനപ്പടി. ശിവൻകുന്ന് ഭാഗത്തു നിന്നും മറ്റും ഒഴുകി എത്തുന്ന വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതെ റോഡിൽ കെട്ടികിടക്കുകയാണ്. നേരത്തേ വെള്ളം ഒഴുകി പോകാൻ കാന ഉണ്ടായിരുെന്നങ്കിലും പുതിയ കെട്ടിടങ്ങൾ ഉയർന്നതോടെ ഇതെല്ലാം മൂടി പോകുകയായിരുന്നു. ഇതോടെ മഴ പെയ്താൽ റോഡിൽ മുട്ടിനൊപ്പം വെള്ളമുയരുകയാണ്. ശനിയാഴ്ച വൈകീട്ട് പെയ്ത മഴയിൽ രണ്ടടിയിലേറെ വെള്ളം ഉയർന്നിരുന്നു. പെരുമ്പാവൂർ, എറണാകുളം, കോതമംഗലം, വണ്ണപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള നഗരത്തിലെ ബസ് സ്്്റ്റോപ്പാണിത്. മഴവെള്ളം താഴെയുള്ള തോട്ടിലേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.